Home Local News നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് അപകടം

നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് അപകടം

0

കാസര്‍കോട്: ദേശീയ പാതയില്‍ നീലേശ്വരം കരുവാച്ചേരിയിൽ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് അപകടം. വാതക ചോര്‍ച്ച ഇല്ല.വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ആണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.

മംഗളൂരുവില്‍ നിന്നുള്ള വിദഗ്ധ സംഘമെത്തിയാവും ടാങ്കര്‍ നീക്കം ചെയ്യുക. പ്രദേശവാസികൾക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here