Home National കേന്ദ്ര സർക്കാരിൻ്റെ അന്ത്യശാസനത്തിന് വഴങ്ങി ട്വിറ്റർ; ഇടക്കാല ചീഫ് കംപ്ലയ്ൻസ് ഓഫീസറെ നിയമിച്ചു

കേന്ദ്ര സർക്കാരിൻ്റെ അന്ത്യശാസനത്തിന് വഴങ്ങി ട്വിറ്റർ; ഇടക്കാല ചീഫ് കംപ്ലയ്ൻസ് ഓഫീസറെ നിയമിച്ചു

0

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ നൽകിയ അന്ത്യശാസനത്തിന് വഴങ്ങി ഇടക്കാല ചീഫ് കംപ്ലയ്ൻസ് ഓഫീസറെ നിയമിച്ച് ട്വിറ്റർ. കേന്ദ്രസർക്കാർ നൽകി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥന്റെ മേൽവിലാസം ഉടൻ മന്ത്രാലയത്തിന് കൈമാറുമെന്നും ട്വിറ്റർ അറിയിച്ചു.

ഐടി ചട്ടം പ്രാബല്യത്തിൽ വന്നതോടെ ട്വിറ്റർ ഒഴികെയുള്ള സാമൂഹിക മാധ്യമ കമ്പനികളെല്ലാം പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാൻ ട്വിറ്റർ വഴങ്ങാതിരുന്നതോടെയാണ് സർക്കാർ നടപടി കടുപ്പിച്ചത്. പുതിയ ഐടി ചട്ടം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ലംഘനമാകും എന്നത് അടക്കമുള്ള ആരോപണങ്ങളാണ് ഉയർന്നിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here