കണ്ണൂർ: പയ്യാമ്പലം ശ്മശാനത്തിൽ നിന്നുള്ള മൃതദേഹാവിശിഷ്ടങ്ങൾ ബീച്ചിൽ തള്ളി നിലയിൽ. എല്ലുകളടക്കമുള്ള മൃതദേഹാവിശിഷ്ടങ്ങളാണ് ബീച്ചിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. ജില്ലാ ടൂറിസം പ്രമോഷണൽ കൗൺസിലിന്റെ അധീനതയിലുള്ള ഭൂമിയിലാണ് മൃതദേഹാവശിഷ്ടങ്ങൾ തള്ളിയിരിക്കുന്നത്.
കോർപ്പറേഷന്റെ അനധികൃത ഇടപെടലിൽ ഡിടിപിസി നിയമനടപടിയെടുക്കുമെന്ന് അറിയിച്ചു.ബീച്ചിൽ കുഴിയെടുത്ത് മൂടിയ നിലയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അതേസമയം, ഇത് ആദ്യമായാണ് ഇത്തരമൊരു നടപടിയുണ്ടാകുന്നതെന്നാണ് കോർപ്പറേഷന്റെ വിശദീകരണം.
സംഭവം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും ഇനി ആവർത്തിക്കാതിരിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മേയർ അഡ്വ. ടി ഒ മോഹനൻ പ്രതികരിച്ചു.