കൊറോണ വാക്സീന്‍ വിതരണം; വീണ്ടും സ്പോട്ട് രജിസ്ട്രേഷന്‍ ആരംഭിക്കുന്നത് പരിഗണനയിലില്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കൊറോണ വാക്സീന്‍ വിതരണത്തിനായി വീണ്ടും സ്പോട്ട് രജിസ്ട്രേഷന്‍ ആരംഭിക്കുന്നത് വാക്സീൻ കേന്ദ്രങ്ങളില്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സ്പോട്ട് രജിസ്ട്രേഷന്‍ ഇതുവരെ പരിഗണനയിലില്ല.

കൊറോണ വാക്സീന്‍ ലഭ്യമാക്കുന്നതിന് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിരുന്നെങ്കിലും ഒരു കമ്പനി പോലും മുന്നോട്ട് വന്നില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ വിളിച്ച ആഗോള ടെന്‍ഡറുകള്‍ക്കും സമാനമായ പ്രതികരണമാണ് ലഭിച്ചതെന്നും കേരളം ഹൈക്കോടതിയില്‍ പറഞ്ഞു.

സ്വകാര്യ ആശുപത്രികള്‍ വഴിയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാക്സീന്‍ വിതരണം ചെയ്യാനാകുമോ എന്ന് അറിയിക്കാനും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.