മുംബൈ: സാമ്പത്തിക ചട്ടങ്ങള്‍ ലംഘിച്ചതിന് ഐഎസ്എല്‍ ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിന് ഫിഫയുടെ വിലക്ക്. മുന്‍ ബ്ലാസ്റ്റേഴ്സ് താരം പൊപ്ലാനിക്കിന്റെ പരാതിയെ തുടര്‍ന്നാണ് ട്രാന്‍സഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.
2018-20 സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളില്‍ ഒരാളായിരുന്ന പൊപ്ലാനിക്കിന് കരാര്‍ പ്രകാരമുള്ള മുഴുവന്‍ തുകയും ഇത് വരെ ലഭ്യമാക്കിയില്ലെന്നാണ് പരാതി. പൊപ്ലാനിക്കിന്റെയും നിലവില്‍ താരം കളിക്കുന്ന സ്കോട്ടിഷ് ക്ലബ് ലിവിസ്റ്റണ് എഫ് സിയുടെയും പരാതിയിലാണ് ഫിഫാ ബ്ലാസ്റ്റേഴ്സിന് ട്രാന്‍ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മറ്റൊരു ക്ലബ്ബായ ഈസ്റ്റ് ബംഗാളിനും ട്രാന്‍സ്ഫര്‍ വിലക്കുണ്ട്. കൊസ്റ്ററിക്കന് താരമായ ജോണി അകോസറ്റയുടെ വേതനം കൊടുക്കാത്തതിന്റെ പേരിലാണ് ഈസ്റ്റ് ബംഗാളിന് വിലക്ക്. വിലക്ക് കഴിയുന്നതു വരെ പുതിയ താരങ്ങളുമായി കരാറിലേര്‍പ്പെടാന്‍ ബ്ലാസ്റ്റേഴ്സിനും ഈസ്റ്റ് ബംഗാളിനും കഴിയില്ല. അതേസമയം വേതനം നല്കിയാല് പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം. അടുത്ത സീസണില്‍ മികച്ച ടീമിനായി ശ്രമിക്കുന്ന ബ്ലാസ്റ്റേഴ്സിന് വിലക്ക് തിരിച്ചടിയായി.