ലണ്ടൻ: രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ഇംഗ്ലണ്ട് താരം ഓലീ റോബിൻസണ് സസ്പെൻഷൻ. ലോർഡ്സിൽ നടന്ന ഇംഗ്ലണ്ട്-ന്യൂസിലാൻഡ് ടെസ്റ്റിൽ ഇംണ്ടിനായി അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയാണ് റോബിൻസണ് വിലക്ക് വീണത്.
വംശീയവും ലൈംഗീകവുമായ ട്വിറ്റർ സന്ദേശത്തിന്റെ പേരിൽ താരത്തിനെതിരെ അന്വേഷണം നടക്കുന്നതിനലാണ് എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിലും നിന്ന് സസ്പെൻഡ് ചെയ്തത്. ഇക്കാര്യം ഇംഗ്ലണ്ട് ആൻഡ് വെൽസ് ക്രിക്കറ്റ് ബോർഡ്(ഇസിബി) ഞായറാഴ്ച അറിയിച്ചു.
27 കാരനായ താരം 2012 , 2013 ൽ ട്വിറ്ററിൽ പങ്കുവെച്ച ചില ട്വീറ്റുകളിലാണ് താരത്തിനെതിരെ അച്ചടക്ക അന്വേഷണം നടക്കുന്നത്. ഇതോടെ നിലവിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരായ മത്സരങ്ങൾ ഉൾപ്പെടെ താരത്തിന് നഷ്ടമാകും.
മുസ്ലീം ജനതയെ തീവ്രവാദവുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ട്വീറ്റുകളും ഏഷ്യൻ പൈതൃകത്തിലെ സ്ത്രീകളെയും ജനങ്ങളെയും കുറിച്ച് അവഹേളനപരമായ പരമാർശങ്ങളും അടങ്ങുന്ന ട്വീറ്റ് ആണ് വിവാദമായത്.