കൊച്ചി: ദേഹാസ്വസ്ഥ്യത്തെ തുടർന്ന് യാക്കോബായ സഭ പ്രാദേശിക തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാവയുടെ ആരോഗ്യനില തൃപ്തികരമാണ്.
അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായി മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോരിയോസ് അറിയിച്ചു.