ന്യൂഡെൽഹി: വാക്‌സിൻ സ്വീകരിച്ച ശേഷം രോഗബാധിതരായവർ ആരും മരിച്ചിട്ടില്ലെന്ന് പഠനം. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(എയിംസ്) പഠന റിപ്പോർട്ടിലാണ് ആശ്വാസകരമാകുന്ന പഠനം.
വാക്‌സിൻ സ്വീകരിച്ചവർക്കും കൊറോണ ബാധിക്കുന്നതിനെക്കുറിച്ച് ഏപ്രിൽ-മെയ് മാസത്തിലാണ് എയിംസ് ആദ്യ പഠനം നടത്തിയത്. വാക്‌സിൻ സ്വീകരിച്ച ആളുകൾക്കും രണ്ടാം തരംഗത്തിൽ കൊറോണ ബാധിക്കുന്ന ബ്രേക് ത്രൂ വ്യാപനത്തെക്കുറിച്ചുള്ള സൂക്ഷ്മ പഠനത്തിലാണ് ആശ്വാസ കണ്ടെത്തൽ.
63 ബ്രേക് ത്രൂ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 36 പേർ 2 ഡോസ് വാക്‌സിനും 27 പേർ ഒരു ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. ഇതിൽ 53 പേർ കോവാക്‌സിനും 10 പേർ കോവിഷീൽഡുമാണ് എടുത്തത്.