തൃശൂർ: മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ദീർഘകാലം ഗാനശുശ്രൂഷകനായിരുന്ന രാജേഷ് ചാക്യാർ (46) അന്തരിച്ചു. കടുത്ത നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം നാളെ രാവിലെ 11 കൊരട്ടി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ .
ഗുഡ്നെസ് ടിവിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്ന രാജേഷ് പോട്ട, ഡിവൈൻ ധ്യാനകേന്ദ്രങ്ങളിൽ ദീർഘനാൾ ശുശ്രൂഷകനായിരുന്ന രാമൻ ചാക്യാരുടെ മകനാണ്. അമ്മ: സുഭദ്രാ ചാക്യാർ. ഭാര്യയും രണ്ടു മക്കളുമുണ്ട്.
വിശ്വാസ തീഷ്ണതയിൽ അനേകർക്ക് പ്രത്യാശ പകർന്ന ശുശ്രൂഷകനായിരുന്നു രാജേഷ് ചാക്യാരെന്ന് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോർജ് പനയ്ക്കൽ അനുസ്മരിച്ചു.