Home Education സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

0

ന്യൂഡെൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. രാജ്യത്തെ കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്താണ് നിർണായക തീരുമാനമെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

സംസ്ഥാനങ്ങളിലെ ലോക്ഡൗണും പരിഗണിച്ചു. പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് സിബിഎസ്ഇ മാനേജ്മെന്റുകൾ അറിയിച്ചു. പ്ലസ് ടു മൂല്യനിർണയത്തിന് കൃത്യമായ മാനദണ്ഡം വേണമെന്നും മാനേജ്മെന്റുകൾ ആവശ്യപ്പെട്ടു.

കൊറോണ രണ്ടാം തരംഗത്തെ തുടർന്ന് നേരത്തേ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here