പ്ലസ് വൺ പരീക്ഷ തീരുമാനമായി; സെപ്റ്റംബർ ആറ് മുതൽ 16 വരെ നടത്തും

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം മൂലം അനിശ്ചിത്വത്തിലായ പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ ആറ് മുതൽ 16 വരെ നടത്താൻ തീരുമാനം.

രാവിലെ 9.40-നാകും പരീക്ഷ ആരംഭിക്കുക. പ്ലസ് വൺ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നത്.

ഏതൊക്കെ പാഠഭാഗങ്ങളാകും പരീക്ഷയിൽ ഉൾക്കൊള്ളിക്കുക എന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉടൻ വ്യക്തത വരുത്തിയേക്കും.