ട്വിറ്ററിനെതിരെ പോക്സോ കേസെടുക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം

ന്യൂഡെൽഹി: ട്വിറ്ററിനെതിരെ പോക്സോ കേസെടുക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. ഡെൽഹി പൊലീസിനാണ് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയത്. കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുള്ള ഗ്രൂപ്പുകളുടെ ലിങ്കുകൾ ട്വിറ്റിലുണ്ടെന്ന പരാതിയിലാണ് കമ്മീഷന്റെ നടപടി.

ട്വിറ്ററിനോട് ചില വിവരങ്ങൾ ആരാഞ്ഞപ്പോൾ തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ബാലാവകാശ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് ട്വിറ്ററിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്നാണ് വിവരം.

ട്വിറ്റർ ഉപയോഗിക്കുന്നതിൽ നിന്ന് കുട്ടികളെ വിലക്കണമെന്ന് ഐ.ടി മന്ത്രാലയത്തോട് ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. കുട്ടികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുമെന്ന് സ്ഥിരീകരിച്ച ശേഷം മാത്രം ട്വിറ്ററിൻറെ വിലക്ക് നീക്കിയാൽ മതിയാകും. വിഷയത്തിൽ ഐ.ടി മന്ത്രാലയം ഇടപെടണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.