തിരുവനന്തപുരം: ടോമിൻ ജെ തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷനിലെ ഡയറക്ടർ ജനറലായി നിയമിച്ചു. കേരള ഫിനാഷ്യൽ കോർപ്പറേഷൻ എം ഡി സ്ഥാനത്ത് നിന്ന് മാറ്റിയാണ് പുതിയ നിയമനം. മനുഷ്യാവകാശ കമീഷനിൽ വിജിലൻസ് ഡയറക്ടറുടേതിന് സമാനമായ തസ്തിക സൃഷ്ടിച്ചാണ് അന്വേഷവിഭാഗം മേധാവിയായി തച്ചങ്കരിക്ക് നിയമനം നൽകിയിരിക്കുന്നത്.
ബി.അശോക് വീണ്ടും ഊർജ വകുപ്പ് സെക്രട്ടറിയാകും. ഷർമിള മേരി കായിക വകുപ്പ് സെക്രട്ടറിയായും ചുമതലയേൽക്കും. ഇതാദ്യമായാണ് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മനുഷ്യാവകാശ കമീഷനിലെത്തുന്നത്.
നേരത്തെ ഡിജിപിയായി തച്ചങ്കരിയെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് തച്ചങ്കരിയെ മനുഷ്യാവകാശ കമീഷനിൽ നിയമിക്കുന്നത്.