അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഗോ​ഡ പ​ട്ടേ​ലി​ന്‍റെ ഭ​ര​ണ​പ​രി​ഷ്കാ​രം; ല​ക്ഷ​ദ്വീ​പ് ബി​ജെ​പി​യി​ൽ കൂ​ട്ട​രാ​ജി

കൊച്ചി: അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഗോ​ഡ പ​ട്ടേ​ലി​ന്‍റെ ഭ​ര​ണ​പ​രി​ഷ്കാ​ര​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ല​ക്ഷ​ദ്വീ​പ് ബി​ജെ​പി​യി​ൽ കൂ​ട്ട​രാ​ജി. യു​വ​മോ​ർ​ച്ച ജ​ന​റ​ൽ സെ​ക്ര​ട്ട​റി പിപി മു​ഹ​മ്മ​ദ് ഹാ​ഷിം ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ രാ​ജി​വ​ച്ചു. അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഏ​ക​പ​ക്ഷീ​യ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി. ല​ക്ഷ​ദ്വീ​പി​ന്‍റെ ചു​മ​ത​ല​യു​ള്ള എപി അ​ബ്ദു​ള്ള​ക്കു​ട്ടി​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റി.

പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് വീ​ണ്ടും ന​ട​പ​ടി​യും എ​ടു​ത്തി​രു​ന്നു. പ്ര​ഫു​ൽ ഗോ​ഡ പ​ട്ടേ​ലി​ന്‍റെ ഭ​ര​ണ​പ​രി​ഷ്കാ​ര​ത്തി​ൽ ല​ക്ഷ​ദ്വീ​പി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. ഇ​ന്നേ​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത വി​ധ​ത്തി​ലു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ദ്വീ​പി​ൽ ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് വി​മ​ർ​ശ​നം.

അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പോ​സ്റ്റി​ട്ട​തി​ന് പേ​രി​ൽ ക​ൽ​പേ​നി​യി​ൽ ര​ണ്ട് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ഫോ​ണു​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കൂ​ടാ​തെ നേ​രി​ട്ട് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, അ​ഗ​ത്തി​യി​ൽ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത മൂ​ന്ന് പേ​രെ വി​ട്ട​യ​ച്ചു. അ​ടു​ത്ത ദി​വ​സം വീ​ണ്ടും സ്റ്റേ​ഷ​നി​ൽ എ​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി.

അ​തേ​സ​മ​യം, ല​ക്ഷ​ദ്വീ​പി​ലെ അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ സ്ഥ​ലം​മാ​റ്റം ഹൈ​ക്കോ​ട​തി നേരത്തേ സ്റ്റേ ​ചെ​യ്തി​രുന്നു. കോ​ട​തി ചു​മ​ത​ല​ക​ളി​ൽ​നി​ന്ന് നീ​ക്കി സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ നി​യോ​ഗി​ച്ച​താ​ണ് ത​ട​ഞ്ഞ​ത്. സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് കോ​ട​തി​യു​ടെ ന​ട​പ​ടി​ക​ൾ സ്തം​ഭി​ച്ചെ​ന്നും ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.