Home National പാഴ്സല്‍ അയയ്ക്കാം ; ഓഖ- തിരുവനന്തപുരം ട്രെയിന്‍ നാളെ പുറപ്പെടും

പാഴ്സല്‍ അയയ്ക്കാം ; ഓഖ- തിരുവനന്തപുരം ട്രെയിന്‍ നാളെ പുറപ്പെടും

0

കൊച്ചി: പാഴ്സല്‍ സര്‍വീസ് നടത്താന്‍ ട്രെയിന്‍ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തു. ഗുജറാത്തിലെ ഓഖയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് സർവ്വീസ്. മംഗളൂരു, ഗോവ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പാഴ്സല്‍ അയക്കേണ്ടവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഒറ്റ സര്‍വീസാണ് ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

നാളെ ഉച്ചയ്ക്ക് ഒരുമണിയോടെ പുറപ്പെടുന്ന ട്രെയിന്‍ 22ന് ഉച്ചയ്ക്ക് 12മണിക്ക് തിരുവനന്തപുരത്ത് എത്തും. 22-ന് രാത്രി 11 മണിക്കാണ് തിരുവനന്തപുരത്തുനിന്ന് ട്രെയിന്‍ തിരികേപോകുന്നത്. മംഗളൂരു, മഡ്ഗാവ്, പനവേല്‍, സൂറത്ത്, അഹമ്മദാബാദ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്തും. അഞ്ചു പാഴ്സല്‍ വാനുകളും ഒരു എസ്‌എല്‍ആര്‍ കോച്ചുമാണ് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം നോര്‍ത്ത്, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ സ്റ്റേഷനുകളിലാണ് കേരളത്തില്‍ ട്രെയിനിന് സ്റ്റോപ്പുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here