കൊച്ചി: കേന്ദ്ര സർക്കാർ കേരളത്തിന് ഇതുവരെ എത്ര ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് മൂന്നു ദിവസത്തിനുള്ളില്‍ രേഖാമൂലം അറിയിക്കണമെന്നു കേന്ദ്രത്തോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതുവരെ എത്ര ഡോസ് വാക്‌സിന്റ കണക്കു കാണിച്ചു സത്യവാങ്ങ്മൂലം സമര്‍പ്പിക്കണമെന്നു സംസ്ഥാന സര്‍ക്കാരിനും നിര്‍ദ്ദേശം നല്‍കി.
വാക്‌സിന്‍ കേന്ദ്രങ്ങളിലെ അമിതമായ തിരക്ക് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റീസ് ഷാജി.പി.ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. ഒരു കോടി ഡോസ് വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ടന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കും.