നിറഞ്ഞ് കവിഞ്ഞ് മീനച്ചിലാർ; വെള്ളപൊക്ക ഭീഷണിയിൽ പാല; ഇ​ടു​ക്കി – മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു

കോ​ട്ട​യം: ക​ന​ത്ത മ​ഴ​യി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​ൽ മീ​ന​ച്ചി​ലാ​റി​ന്‍റെ ക​ര​ക​ളി​ൽ ആ​ശ​ങ്ക. പാ​ലാ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ളം ക​യ​റു​മെ​ന്ന ഭീ​തി​യി​ലാ​ണ് ജനങ്ങൾ.

കോ​ട്ട​യം ജി​ല്ല​യി​ൽ രാ​ത്രി മു​ഴു​വ​ൻ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. ജി​ല്ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യ​താ​യും പ​രാ​തി​ക​ളു​ണ്ട്.

ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ഇ​ടു​ക്കി – മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. മൂ​ന്ന് ഷ​ട്ട​റു​ക​ളി​ലൂ​ടെ 63.429 ക്യു. ​മീ​റ്റ​ർ വെ​ള്ള​മാ​ണ് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ന​ട​പ​ടി.