Home Covid-19 ക്രിക്കറ്റ്​താരം പിയൂഷ്​ ചൗളയുടെ പിതാവ്​ കൊറോണ ബാധിച്ച്‌ മരിച്ചു

ക്രിക്കറ്റ്​താരം പിയൂഷ്​ ചൗളയുടെ പിതാവ്​ കൊറോണ ബാധിച്ച്‌ മരിച്ചു

0

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ക്രിക്കറ്റ്​താരം പിയൂഷ്​ ചൗളയുടെ പിതാവ്​ പ്രമോദ്​ കുമാര്‍ ചൗള കൊറോണ ബാധിച്ച് മരിച്ചു. കൊറോണ ബാധിതനായി ചികിത്സയിലായിരുന്നു. ഗുരുതര ആരോഗ്യ പ്രശ്​നങ്ങളെ തുടര്‍ന്ന്​ നില വഷളായ പ്രമോദ്​ കുമാര്‍ ചൗളയുടെ വേർപാട് പിയൂഷ്​ തന്റെ ഇന്‍സ്​റ്റഗ്രാം അക്കൗണ്ടിലൂടെയാണ്​ അറിയിച്ചത്​.

ലെഗ്​സ്​പിന്നറായ പിയൂഷ്​ ചൗള ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്​ റൈഡേഴ്‌സ്സിൽ നിന്ന് ഇത്തവണ മുംബൈ ഇന്ത്യന്‍സി​ലേക്ക്​ മാറിയിരുന്നു. പാതിവഴിയില്‍ മാറ്റിവെച്ച ​ഐ.പി.എല്ലില്‍ മുംബൈ കളിച്ച ഏഴു മത്സരങ്ങളിലും പിയൂഷ്​ കളത്തിലിറങ്ങിയിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here