കർണ്ണാടകയിൽ പടർന്നു പിടിച്ചത് പൂർണ്ണമായും ജനിതക മാറ്റം വന്ന വൈറസ്

ബം​ഗളൂരു: രണ്ടാംഘട്ട കൊറോണ വൈറസ് വ്യാപനത്തിൽ കർണ്ണാകടയിൽ പടർന്നു പിടിച്ചത് പൂർണ്ണമായും ജനിതക മാറ്റം വന്ന വൈറസുകൾ. സാർസ് കൊറോണ വൈറസുകളുടെ ജനിതക ഘടനാ വകഭേദങ്ങളെ പറ്റി ഗവേഷണം നടത്തുന്ന ഇന്ത്യയിലെ പ്രശസ്ത സ്ഥാപനമായ നിംഹാൻസ് വൈറോളജി ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യു കെയിലും മഹാരാഷ്ട്രയിലും കണ്ടെത്തിയ ജനിതക ഘടനയിൽ ഇരട്ടി മാറ്റം വന്ന വൈറസാണ് കർണ്ണാടകയിൽ പടർന്നുപിടിച്ചത്. അതിന് മുൻപ് സംസ്ഥാനത്തുണ്ടായിരുന്ന വൈറസിനെ പൂർണ്ണമായും പുതിയതായി വന്ന വൈറസിന്റെ വകഭേദം നശിപ്പിച്ചതായും ഗവേഷകർ പറയുന്നു.

മഹാരാഷ്ട്രയിലെയും യു.കെ യിലെയും ജനിതക ഘടനയിൽ മാറ്റം വന്ന വൈറസിന്റെ വകഭേദമായ ബി.1..36.29 വൈറസ് എളുപ്പത്തിൽ പടർന്നു പിടിക്കുന്നതാണെന്നും പഠനങ്ങൾ പറയുന്നു. വൈറസിന്റെ യു കെ വകഭേദം ബി.1.1.7 വൈറസിനും പകർച്ചാ നിരക്ക് വളരെ കൂടുതലാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

വൈറസിന്റെ യു കെ വകഭേദം ബി.1.1.7, മഹാരാഷ്ട്ര വകഭേദമായ ബി 1.36.29 നെ നശിപ്പിച്ചതായും പഠനങ്ങൾ വെളിപ്പെടുത്തുന്നു. നിംഹാൻസ് വൈറോളജി ഡിപാർമെന്റിന്റെ സാർസ് കൊറോണ വൈറസിന്റെ ജനിതക ഘടനാ മാറ്റത്തെ കുറിച്ചുള്ള പഠനങ്ങൾ വെളിപ്പെടുത്തിയതാണിത്. നിംഹാൻസ് ലാബിലെ വൈറോന്യൂറോളജി തലവൻ പ്രൊഫസർ വി രവി പറയുന്നത്,

യുകെയിൽ നിന്നുള്ള വൈറസ് വകഭേദമായ ബി.1.36.29 ന്റെ പെട്ടെന്ന് ചലിക്കാനുള്ള കഴിവ് എളുപ്പത്തിൽ പകരാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നതാണ് എന്നു മാത്രമാണ്. പക്ഷേ അത്തരം സാധ്യത വൈറസിന്റെ ബി.1.617 എന്ന മഹാരാഷ്ട്ര വകഭേദത്തിൽ ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും പ്രൊഫ. രവി പറയുന്നു.