തിരുവനന്തപുരം: ബി.ജെ.പിക്ക് ഏറ്റ ദയനീയ പരാജയത്തിന് പിന്നാലെ മുതിർന്ന നേതാവും നേമം എം.എൽ.എയുമായ ഒ.രാജഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യവുമായി നേതാാക്കൾ. ഏക സീറ്റായ നേമം പോലും ബിജെപിക്കു നഷ്ടമാക്കിയതിനു പിന്നിൽ സിറ്റിങ് എംഎൽഎ ഒ.രാജഗോപാലിന്റെ നിലപാടുകളാണെന്നാണ് ആക്ഷേ്ഷേപം. അധികാരത്തിന്റെ അവസാന നാളുകളിൽ പാര്‍ട്ടിയെ പ്രസ്താവനകളിലൂടെ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് ഒ.രാജഗോപാലിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. പാർട്ടി നിലപാടുകളിൽനിന്ന് വ്യത്യസ്ത സമീപനം നിയമസഭയിൽ സ്വീകരിച്ചതിനെത്തുടർന്ന് പരസ്യ പ്രസ്താവനകൾ പാർട്ടി വിലക്കിയിരുന്നു. എന്നാൽ സഭയ്ക്കു പുറത്ത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകൾ അദ്ദേഹം തുടർന്നു.
തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് കുമ്മനം തന്റെ പിന്‍ഗാമിയാണെന്നു പറയാൻ കഴിയില്ലെന്നു ഒ.രാജഗോപാൽ മാധ്യമങ്ങളിൽ പ്രതികരിച്ചത്. പാർട്ടി വോട്ടുകൾക്ക് അപ്പുറമുള്ള നിഷ്പക്ഷ വോട്ടുകൾ കുമ്മനത്തിനു ലഭിക്കുമോയെന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മറുപടി. കുമ്മനം അനുഗ്രഹം തേടാനെത്തിയപ്പോഴായിരുന്നു കെ.മുരളീധരൻ പാരമ്പര്യമുള്ള ശക്തനായ നേതാവാണെന്നു രാജഗോപാൽ പറഞ്ഞത്. കടുത്ത മത്സരത്തിനിടെ കുമ്മനത്തിനു സ്വന്തം നേതാവിതന്റെ പ്രസ്താവനകളെ പ്രതിരോധിക്കേണ്ട അവസ്ഥ വന്നു.
മുഖ്യമന്ത്രി നടത്തിയ വികസന പ്രവർത്തനങ്ങളെ രാജഗോപാൽ പലതവണ പ്രകീർത്തിച്ചതും വിവാദമായി. താൻ പ്രതിപക്ഷത്താണെങ്കിലും മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ കണ്ണടച്ച് എതിർക്കുന്ന രീതിയില്ലെന്നും നല്ലത് ചെയ്താൽ അംഗീകരിക്കുമെന്നുമായിരുന്നു രാജഗോപാലിതന്റെ പ്രതികരണം. ഇത്തരം പ്രസ്താവനകൾക്കൊപ്പം നായർ വോട്ടുകൾ ഭിന്നിച്ചതും ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചതും എൽഡിഎഫിനെ വിജയത്തിലേക്കു നയിച്ചു.