വ​യ​നാ​ട്ടി​ൽ കൊറോണ ബാ​ധി​ച്ച്‌ ആ​രോ​ഗ്യ​ പ്ര​വ​ർ​ത്ത​ക മ​രി​ച്ചു

വ​യ​നാ​ട്: കൊറോണ ബാ​ധി​ത​യാ​യ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക മ​രി​ച്ചു. മാ​ന​ന്ത​വാ​ടി ആ​ശു​പ​ത്രി​യി​ലെ ലാ​ബ് ടെ​ക്നീ​ഷ്യ​നാ​യി​രു​ന്ന അ​ശ്വ​തി​ (25)യാ​ണ് മ​രി​ച്ച​ത്. രോ​ഗം ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​ശ്വ​തി പോ​സി​റ്റീ​വാ​യ​ത്. പി​ന്നാ​ലെ രോ​ഗം മൂ​ർ​ച്ഛി​ക്കു​ക​യാ​യി​രു​ന്നു. ഒന്നര മാസം മുമ്പ് രണ്ട് ഡോസ് പ്രതിരോധ വാക്സിനും അശ്വതി സ്വീകരിച്ചിരുന്നു. താൽക്കാലികാടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു മേപ്പാടി സ്വദേശിനിയായ അശ്വതി.