Home National തമിഴ്നാട്ടിൽ അഞ്ച് ദിവസത്തിനുള്ളിൽ കൊറോണ ബാധിതർ കുറയും: എടപ്പാടി പളനിസ്വാമി

തമിഴ്നാട്ടിൽ അഞ്ച് ദിവസത്തിനുള്ളിൽ കൊറോണ ബാധിതർ കുറയും: എടപ്പാടി പളനിസ്വാമി

0

ചെന്നൈ: തമിഴ്നാട്ടിൽ ആശ്വാസത്തിൻ്റെ ദിനങ്ങളെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞ് വരുന്നത് നല്ല സൂചനയാണ്. തമിഴ്നാട്ടിൽ തുടർച്ചയായ മൂന്നാം ദിവസവും കൊറോണ ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവാണ് അനുഭവപ്പെടുന്നത്. ഇന്ന് 25 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം 1276 ആയി. തമിഴ്നാട്ടിൽ അഞ്ച് ദിവസത്തിനുള്ളിൽ കൊറോണ ബാധിതർ പൂർണമായി കുറയുമെന്നാണ് പ്രതീക്ഷയെന്ന് എടപ്പാടി പളനിസ്വാമി പറഞ്ഞു.
അതേസമയം കൊറോണ ബാധിച്ച് മരണം 15 ആയി. വില്ലുപുരം സ്വദേശിയായ 57 കാരനാണ് ഇന്ന് മരിച്ചത്. കോയമ്പത്തൂരിൽ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്കും കൊറോണ സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയ അമ്പതോളം പേരെ നിരീക്ഷണത്തിലാക്കി

LEAVE A REPLY

Please enter your comment!
Please enter your name here