ഹൈദരാബാദ്: കൊറോണ വ്യാപനം ദിനം പ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാത്തവരിൽ നിന്നും 1000 രൂപയാണ് പിഴ ഈടാക്കുന്നത്. തെലങ്കാനയിലെ ചിന്നമുനുഗൽ എന്ന ഗ്രാമത്തിൽ നിന്നുള്ള ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.
മാസ്ക് വാങ്ങാൻ പണമില്ലാത്തതിനാൽ കിളിക്കൂട് മാസ്ക് ആക്കിയ വയോധികന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാവുന്നത്. കിളിക്കൂട് മുഖത്ത് വെച്ച് സർക്കാർ ഓഫീസിലെത്തിയിരിക്കുകയാണ് ഈ ആട് കർഷകൻ.
മെകല കുർമയ്യ എന്നാണ് ആട് കർഷകനായ വയോധികന്റെ പേര്. അടിയന്തര ആവശ്യത്തിനായി സർക്കാർ ഓഫീസിൽ പോകേണ്ടി വന്ന മെകല കുർമയ്യ കിളിക്കൂട് മാസ്കായി ഉപയോഗിക്കുകയായിരുന്നു. മാസ്ക് വാങ്ങാൻ പണമില്ലാത്തതിനെ തുടർന്നാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്.