നടൻ കിഷോർ നന്ദലസ്കർ കൊറോണ ബാധിച്ച് മരിച്ചു

മുംബൈ: മുതിർന്ന നടൻ കിഷോർ നന്ദലസ്കർ (81) കൊറോണ ബാധിച്ച് മരിച്ചു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് കിഷോർ നന്ദലസ്കറിനെ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പരിശോധനയിൽ കൊറോണ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ പറയുന്നു.

മറാത്തി സിനിമയിലൂടെയാണ് നന്ദലസ്കർ ശ്രദ്ധനേടുന്നത്. 1989 ൽ പുറത്തിറങ്ങിയ മിന ടിക്കയായിരുന്നു ആദ്യ ചിത്രം. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറി. ഖാഖി, വാസ്തവ്. സിംഗം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.