ലാ​ബി​ൽ പ്ര​വേ​ശി​ക്കുമ്പോഴും തിരികെ പ​രീ​ക്ഷ ക​ഴി​ഞ്ഞിറങ്ങുമ്പോഴും കുട്ടികൾ കൈ​ക​ൾ അ​ണു​മു​ക്ത​മാ​ക്ക​ണം; എ​സ്.​എ​സ്.​എ​ൽ.​സി ഐ ടി പ​രീ​ക്ഷ മേ​യ്​ അ​ഞ്ചി​ന്

തി​രു​വ​ന​ന്ത​പു​രം: കൊറോണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ മേ​യ്​ അ​ഞ്ചി​ന്​എ​സ്.​എ​സ്.​എ​ൽ.​സി ​ ഐടി പ​രീ​ക്ഷ ആ​രം​ഭി​ക്കും. പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന്​ പ​രീ​ക്ഷ സെ​ക്ര​ട്ട​റി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു.

കു​ട്ടി​ക​ൾ ലാ​ബി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന്​ മു​മ്പും പ​രീ​ക്ഷ ക​ഴി​ഞ്ഞ്​ പു​റ​ത്തി​റ​ങ്ങു​​​മ്പോഴും കൈ​ക​ൾ അ​ണു​മു​ക്ത​മാ​ക്ക​ണം. ചീ​ഫ്​ സൂ​പ്ര​ണ്ടു​മാ​ർ ഇ​തി​ന്​ സം​വി​ധാ​നം ഒ​രു​ക്ക​ണം. ഒ​രു കു​ട്ടി​ക്ക്​ അ​നു​വ​ദി​ച്ച പ​രീ​ക്ഷ സ​മ​യം അ​ര​മ​ണി​ക്കൂ​റാ​ണ്.

ദി​വ​സം ഒ​രു ക​മ്പ്യൂ​ട്ട​റി​ൽ ചു​രു​ങ്ങി​യ​ത്​ ഏ​ഴ്​ കു​ട്ടി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്ത​ണം. പ​രീ​ക്ഷ സ​മ​യ​ക്ര​മം ഓരോ വി​ദ്യാ​ല​യ​ത്തി​ലും ഏ​പ്രി​ൽ 28ന്​ ​മു​മ്പ്​ ത​യാ​റാ​ക്കി വി​ദ്യാ​ർ​ഥി​ക​ളെ അ​റി​യി​ക്ക​ണം.