Home Covid-19 മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കൊറോണ സ്ഥിരീകരിച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് കൊറോണ സ്ഥിരീകരിച്ചു

0

ന്യൂ ഡെൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് കൊറോണ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ഡെൽഹി എയിംസിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷം അദ്ദേഹത്തെ നെഞ്ചുവേദനയെ തുടർന്ന് എയിംസിൽ ചികിത്സ തേടിയിരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് മൻമോഹൻ സിങ്ങിനെ എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

അതേസമയം ഡെൽഹിയിൽ ഇന്ന് രാത്രി മുതൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. കഴിഞ്ഞ രണ്ടു ദിവസത്തിൽ അരലക്ഷം പേരാണ് പോസിറ്റീവായത് 330 മരണവും റിപ്പോർട്ട് ചെയ്തു. രോഗികളുടെ എണ്ണം നിയന്ത്രണമില്ലാതെ കൂടുന്നതിനെ തുടർന്ന് ആരോഗ്യമേഖലയും പ്രതിസന്ധിയിലായിരിക്കുകയാണ്. ഡെൽഹിയിലെ പോസിറ്റിവിറ്റി റേറ്റ് 30 ശതമാനമാണ് കൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here