തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇത്.
കേരള സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എം.ജി. സര്‍വകലാശാല, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്നോളജി (കുസാറ്റ്), ആരോഗ്യ സര്‍വകലാശാല, മലയാള സര്‍വകലാശാല, സംസ്കൃത സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല എന്നിവയുടെ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കൊറോണ കാലത്ത് പരീക്ഷ നടത്തുന്നതിനെതിരെ രക്ഷിതാക്കളും വിദ്യാര്‍ഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. പൊതുപരീക്ഷകൾ നടത്തുന്നതിനെതിരെയും പ്രതിഷേധമുണ്ട്.