അഭിമന്യു കൊലക്കേസ്;ല​ക്ഷ്യ​മി​ട്ട​ത് സ​ഹോ​ദ​ര​ൻ അ​ന​ന്തു​വി​നെ; മുൻ വൈരാഗ്യം കൊലപാതക കാരണം: പ്രതികളുടെ മൊഴി

ആ​ല​പ്പു​ഴ: വ​ള്ളി​കു​ന്ന​ത്തെ അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ൾ ല​ക്ഷ്യ​മി​ട്ട​ത് സ​ഹോ​ദ​ര​ൻ അ​ന​ന്തു​വി​നെ. ഇ​ക്കാ​ര്യം അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ പോ​ലീ​സി​ന് മൊ​ഴി​ന​ൽ​കി. അ​ന​ന്ദു​വി​നോ​ട് മു​ൻ​വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു.

അ​തേ​സ​മ​യം, കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മു​ഖ്യ​പ്ര​തി​യും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ജ​യ് ജി​ത്ത്, ജി​ഷ്ണു എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റു​ണ്ടാ​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

കേസിലെ മറ്റ് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ സജയ് ജിത്ത് ഇന്നലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റൊരു പ്രതിയായ ജിഷ്ണുവിനെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് പാലാരിവട്ടം പൊലീസ് ജിഷ്ണുവിനെയും കസ്റ്റഡിയിൽ എടുത്തു. ഉത്സവപറമ്പിലെ സംഘർഷത്തിനിടയിൽ അഭിമന്യുവിനെ കുത്തി വീഴ്ത്തിയത് സജയ് ജിത്ത് ആണെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ജിഷ്ണുവാണ്.