ചെന്നൈ: സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം ‘അന്യന്’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴ് നടന് വിക്രം അഭിനയിച്ച് ശങ്കര്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു അന്യന്. സിനിമ പുറത്തിറങ്ങി പതിനാറ് വര്‍ഷങ്ങള്‍ക്കിപ്പുറം അനിവാര്യമായ മാറ്റങ്ങളോടെയാവും സിനിമയുടെ ഹിന്ദി പതിപ്പ് ഇറങ്ങുക.
2005ലാണ് അന്യന് റിലീസ് ചെയ്തത്. അമ്പി, റെമോ, അന്യന് എന്നിങ്ങനെ മൂന്ന് ഭാവ പകര്ച്ചയില് നായക കഥാപാത്രമായി വിക്രം തകര്‍ത്താടിയ ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്കില്‍ രണ്‍വീര്‍ സിങ്ങാണ് നായകനായി എത്തുന്നത്.
സംവിധായകന് ശങ്കറിന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് റീമേക്ക് എത്തുന്ന വിവരം അറിയിച്ചിട്ടുള്ളത്. ഓഫീഷ്യല്‍ അഡാപറ്റേഷന്‍ എന്നാണ് ശങ്കര്‍ സിനിമയെ വിശേഷിപ്പിച്ചിട്ടുളളത്