ബേ​ക്ക​റി​യി​ല്‍​ ഭ​ക്ഷ​ണം ക​ഴി​ച്ചി​റ​ങ്ങി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സുകാരെ മ​ര്‍​ദി​ച്ച കേ​സ്; നാ​ല്​ ഡിവൈഎ​ഫ്ഐക്കാർ അ​റ​സ്​​റ്റി​ല്‍

അ​ടൂ​ര്‍: കെഎ​സ്ആ​ര്‍ടിസി ജ​ങ്ഷ​നി​ലെ ബേ​ക്ക​റി​യി​ല്‍​ നി​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ച്ചി​റ​ങ്ങി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ.​എ​സ്.​യു പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദി​ച്ച കേ​സി​ല്‍ നാ​ല്​ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്​​റ്റി​ല്‍. ക​ണ്ണം​കോ​ട് ച​രു​വി​ള പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ മു​ഹ​മ്മ​ദ് അ​ന​സ് (34), ക​രു​വാ​റ്റ സൗ​ത്ത് മൂ​ന്നാ​ളം ക​ന​ക ഭ​വ​നി​ല്‍ അ​ഖി​ല്‍ (31), തെ​ങ്ങും​താ​ര അ​ഖി​ല്‍ സ​ദ​ന​ത്തി​ല്‍ അ​ഖി​ല്‍ (30), അ​ടൂ​ര്‍ പ​ന്നി​വി​ഴ ഈ​ട്ടി​മു​ക്ക് മ​ന്ന​ത്തും​ക​ര​യി​ല്‍ പ്ര​ശാ​ന്ത് മോ​ഹ​ന്‍ (34) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-​കെ.​എ​സ്.​യു പ്ര​വ​ര്‍​ത്ത​ര്‍ ടൗ​ണി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു. ഉ​പ​രോ​ധി​ച്ച​വ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത് നീ​ക്കി. തു​ട​ര്‍​ന്ന് കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ.​എ​സ്.​യു പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ ഉ​പ​രോ​ധി​ക്കു​ക​യും നേ​താ​ക്ക​ളു​മാ​യി പൊ​ലീ​സ് ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ മ​ര്‍​ദി​ച്ച​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​മെ​ന്ന ഉ​റ​പ്പി​ല്‍ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ച സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

തെ​രഞ്ഞെ​ടു​പ്പ്​ ദി​വ​സം മു​ത​ല്‍ അ​ടൂ​രി​ല്‍ ഡി.​വൈ.​എ​ഫ്.​ഐ, യൂ​ത്ത്​ കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷം ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്നു.