കട്ടപ്പന: വീട്ടമ്മയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മയാണ് മരിച്ചത്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.
വീടിന്റെ മുകളിലെ നിലയിൽ ഉറങ്ങിയ ഭർത്താവ് താഴെ എത്തിയപ്പോഴാണ് ചിന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ തുണി തിരുകി കാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ഇവരുടെ കഴുത്തിലുണ്ടായിരുന്ന മാലയും നഷ്ടമായിട്ടുണ്ട്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി കട്ടപ്പന ഡിവൈഎസ്പി സന്തോഷ് കുമാർ പറഞ്ഞു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമെ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. വീടിന്റെ പുറകിലെ വാതിൽ തുറന്ന നിലയിലായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിവൈഎസ്പി അറിയിച്ചു.