ബ്യൂണസ് ഐറിസ്: അർജൻറീന പ്രസിഡൻറ് ആൽബെർട്ടോ ഫെർണാണ്ടസ് കൊറോണ പോസറ്റീവ് ആയി. വാക്സിൻ സ്വീകരിച്ച് ആഴ്ചകൾ കഴിഞ്ഞ ശേഷമാണ് അദ്ദേഹം കൊറോണ ബാധിതനായത്. രാജ്യത്ത് ആദ്യമായി വൈറസിനെതിരെ വാക്സിൻ സ്വീകരിച്ചവരിലൊരാളാണ് പ്രസിഡൻറ് ഫെർണാണ്ടസ്.
കഴിഞ്ഞ ഡിസംബറിലാണ് രണ്ടര കോടി ഡോസ് വാക്സിൻ രാജ്യത്തെത്തിയത്. ജനുവരി 21ന് അദ്ദേഹം വാക്സിൻ സ്വീകരിക്കുകയും ചെയ്തു. റഷ്യയുടെ സ്പുട്നിക് വി വാക്സിനാണ് രാജ്യത്ത് ഉപയോഗിച്ചുവരുന്നത്.
ജന്മദിനമായ കഴിഞ്ഞ വെള്ളിയാഴ്ച പനിയും തലവേദനയും വന്ന് ചികിത്സ തേടുകയായിരുന്നു. പരിശോധനയിൽ കൊറോണ പോസിറ്റീവാണെന്ന് തെളിഞ്ഞു. രോഗബാധ സ്ഥിരീകരിച്ചതോടെ സാമൂഹിക അകലം പാലിക്കുന്നതായും ഏകാന്തതയിലേക്ക് മാറിയതായും അദ്ദേഹം പറഞ്ഞു.