ന്യൂഡെൽഹി: ജസ്റ്റീസ് എൻവി രമണയെ ചീഫ് ജസ്റ്റീസ് ആയി നിയമിക്കണമെന്നുള്ള ശിപാർശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. നിലവിലെ ചീഫ് ജസ്റ്റീസ് എസ് എ ബോബ്ഡെ രമണയുടെ പേര് ശിപാർശ ചെയ്ത് കത്തയച്ചിരുന്നു.
ഈ മാസം 23നു ചീഫ് ജസ്റ്റീസ് എസ്എ ബോബ്ഡെ സുപ്രീംകോടതിയിൽ നിന്ന് വിരമിക്കും. ഏപ്രിൽ 24നു രാജ്യത്തിൻറെ 48 > മത് ചീഫ് ജസ്റ്റീസായി എൻവി രമണ സ്ഥാനമേൽക്കും. 2022 ഓഗസ്റ്റ് 26 വരെ ഇദ്ദേഹത്തിനു കാലാവധിയുണ്ട്. 2014 ഫെബ്രുവരി 17നാണ് ആന്ധ്ര സ്വദേശിയായ ജസ്റ്റീസ് എൻവി. രമണ സുപ്രീംകോടതി ജഡ്ജിയായത്.
2000 ജൂൺ 27ന് ആന്ധ്ര ഹൈക്കോടതിയിൽ ജഡ്ജിയായി നിയമിതനായ ഇദ്ദേഹം, 2013 ൽ ആന്ധ്ര ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റീസായും 2013 സെപ്റ്റംബർ മുതൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .