Home Culture ജനപങ്കാളിത്തത്തിൽ നിയന്ത്രങ്ങളില്ലാതെ തൃശൂർ പൂരം നടത്താൻ തീരുമാനം

ജനപങ്കാളിത്തത്തിൽ നിയന്ത്രങ്ങളില്ലാതെ തൃശൂർ പൂരം നടത്താൻ തീരുമാനം

0

തൃശൂർ: ജനപങ്കാളിത്തത്തിൽ നിയന്ത്രണങ്ങളില്ലാതെ തൃശൂർ പൂരം നടത്താൻ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. പൂരം എക്‌സിബിഷനും സന്ദർശകർക്കും നിയന്ത്രണമുണ്ടാകില്ലെന്ന് സംഘാടക സമിതി അറിയിച്ചു. എന്നാൽ കൊറോണ പ്രോട്ടോക്കോൾ പൂർണമായി പാലിച്ചായിരിക്കും പൂരം നടത്തുക.

ഏപ്രിൽ 23നാണ് തൃശൂർ പൂരം. കഴിഞ്ഞദിവസം ജില്ലാ മെഡിക്കൽ ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൂരംപ്രദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. പിന്നാലെ പൂരം പൂർണമായും ഉപേക്ഷിക്കണമെന്ന നിലപാടിലേക്ക് സംഘാടകസമിതിയും പോയിരുന്നു. തുടർന്നാണ് കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here