നയ്പിറ്റോ: പട്ടാള ഭരണത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ കൂട്ടക്കുരുതിചെയ്ത് സൈന്യം. മ്യാന്മറില് നടത്തിയ വെടിവയ്പ്പില്‍ 114 ജീവനുകളാണ് പൊലിഞ്ഞത്. ശനിയാഴ്ച സൈനിക ദിനാചരണത്തിനിടെയായിരുന്നു ഈ ക്രൂരത. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു.
പ്രക്ഷോഭകാരികളെ കണ്ടാല്‍ ഉടന്‍ വെടിവയ്ക്കണമെന്നാണ് സൈനിക മേധാവിയുടെ നിര്‍ദേശം. മ്യാന്മറില് ഫെബ്രുവരിയില്‍ ജനകീയ പ്രക്ഷോഭം ആരംഭിച്ചതു മുതല്‍ മരിച്ചത് 400ല്‍ അധികം ആളുകളാണ്.
അതേസമയം, മ്യാന്മറിന്റെ 76-ാമത് സായുധസേന ദിനം ഭീകരതയുടെയും അപമാനത്തിന്റെയും ദിനമായി രേഖപ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്റെ മ്യാന്മറിലെ പ്രതിനിധി സംഘം ട്വീറ്റ് ചെയ്തു.