കിഫ്ബി ആസ്ഥാനത്ത് ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന; രേഖകൾ കൈമാറി

തിരുവനന്തപുരം: കേന്ദ്ര ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കിഫ്ബി കൈമാറി. വ്യാഴാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ആദായനികുതി ഉദ്യോഗസ്ഥർ രേഖകൾ സ്വീകരിച്ചത്.

കഴിഞ്ഞ അഞ്ച് വർഷക്കാലത്ത് കിഫ്ബി നടത്തിയ പദ്ധതികളുടെ വിശദാംശങ്ങൾ, കോൺട്രാക്ടർമാർക്ക് കൈമാറിയ തുകയുടെ കണക്കുകൾ, പദ്ധതികൾക്ക് വേണ്ടി വിവിധ കോൺട്രാക്ടർമാരിൽ നിന്ന് ഈടാക്കിയ പണത്തിന്റെ നികുതി, വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച രേഖകളാണ് കിഫ്ബി കൈമാറിയത്.

ഈ മാസം 25ന് മുമ്പ് രേഖകൾ നൽകണമെന്ന് ആദായനികുതി വകുപ്പ് നേരത്തെ കിഫ്ബിക്ക് നോട്ടീസ് നൽകിയിരുന്നു. കിഫ്ബി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നൽകാൻ തയ്യാറാണെന്ന് നേരത്തെ ധനമന്ത്രി തോമസ് ഐസക് അറിയിച്ചിരുന്നു.