ലണ്ടൻ: സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബ്രിട്ടൺ. വിശ്വാസ വഞ്ചനയുടെ പേരിലാണ് കോമ്പറ്റീഷൻ റെഗുലേറ്റർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
എതിരാളികൾക്കെതിരെ പ്രയോഗിക്കാനും ഓൺലൈൻ പരസ്യത്തിനും വേണ്ടി സ്വന്തം ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്ക് അനധികൃതമായി ഉപയോഗിക്കുന്ന രീതിയാണ് അന്വേഷണ വിധേയമാവുക.
അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ അന്വേഷണം ആരംഭിക്കുമെന്ന് കോമ്പറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അധികൃതർ വ്യക്തമാക്കി. ഈ വർഷം തുടക്കത്തിൽ യുകെ സർക്കാർ ഗൂഗിളിനും ആപ്പിളിനുമെതിരെ സമാനമായ നടപടികളെടുത്തിരുന്നു.
പുതിയ സ്വകാര്യതാനയത്തിൻറെ പേരിൽ വാട്ട്സ് ആപ്പ് വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിൽ മാതൃകമ്പനിയായ ഫേസ്ബുക്കിനെതിരെയുള്ള അന്വേഷണം ഇരട്ടപ്രഹരമാണ്.