പ്രാദേ​ശി​ക ജാതീയ എ​തി​ർ​പ്പ് ശക്തമായി; ബം​ഗാ​ളിൽ അ​ലി​പൂ​ർ​ദോ​ർ മ​ണ്ഡ​ല​ത്തി​ലെ ബി​ജെപി സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ചു

കോ​ൽ​ക്ക​ത്ത: ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ലി​പൂ​ർ​ദോ​ർ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യെ ബി​ജെ​പി പി​ൻ​വ​ലി​ച്ചു. മു​ൻ സാ​മ്പ​ത്തി​ക മു​ഖ്യ​ഉ​പ​ദേ​ഷ്ടാ​വ് അ​ശോ​ക് ലാ​ഹി​രി​യെ​യാ​ണ് പി​ൻ​വ​ലി​ച്ച​ത്. പ്രാ​ദേ​ശി​ക വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ലാ​ഹി​രി​യെ പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം അ​റി​യി​ച്ചു. വ​ട​ക്ക​ൻ ബം​ഗാ​ളി​ലെ അ​ലി​പൂ​ർ​ദോ​റി​ൽ ലാ​ഹി​രി​ക്ക് ജാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​തി​ർ​പ്പു​ക​ളാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്.

അ​ദ്ദേ​ഹ​ത്തെ ഇ​നി തെ​ക്ക​ൻ ദി​നാ​ജ്പൂ​ർ ജി​ല്ല​യി​ലെ ബ​ലു​ർ​ഘ​ട്ടി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തെ ക​ള​ത്തി​ലി​റ​ക്കും. ലാ​ഹി​രി പു​റ​ത്തു​നി​ന്നു​ള്ള ആ​ളാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ എ​തി​ർ​പ്പ് ഉ‍​യ​ർ​ന്ന​ത്. ലാ​ഹി​രി​ക്കു പ​ക​രം സു​മ​ൻ ക​ഞ്ജി​ലാ​ൽ സ്ഥാ​നാ​ർ​ഥി​യാ​കും. ​ലു​ർ​ഘ​ട്ട്, റാ​ഷ്‌​ബെ​ഹാ​രി, ഡാ​ർ​ജി​ലിം​ഗ്, കു​ർ​സി​യോം​ഗ്, ക​ലിം​പോം​ഗ് എ​ന്നീ അ​ഞ്ച് സീ​റ്റു​ക​ളി​ലേ​ക്ക് പാ​ർ​ട്ടി ഇ​തു​വ​രെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ബു​ദ്ധി​ജീ​വി​ക​ളി​ൽ​നി​ന്നു​ള്ള പി​ന്തു​ണ പ്ര​തീ​ക്ഷി​ച്ചാ​ണ് ലാ​ഹി​രി​യെ ബി​ജെ​പി പ​രീ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​രെ​യും ശാ​സ്ത്ര​ജ്ഞ​രെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രീ​ക്ഷി​ക്കാ​നാ​ണ് ബി​ജെ​പി ത​യാ​റെ​ടു​ക്കു​ന്ന​ത്.എ​ന്നാ​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് ഉ​ൾ​പ്പെ​ടെ ബി​ജെ​പി പാ​ള​യി​ത്തി​ലേ​ക്ക് എ​ത്തി​യ നേ​താ​ക്ക​ളെ പ​രി​ഗ​ണി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച്‌ പാ​ർ​ട്ടി അ​ണി​ക​ളി​ൽ വ​ലി​യ അ​തൃ​പ്തി​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.