ന്യൂഡെല്‍ഹി: ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയിലാണെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസും രാജ്യസഭാംഗവുമായ രഞ്ജന്‍ ഗൊഗോയി. ഇന്ത്യാ ടുഡെ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ ജുഡീഷ്യറിക്ക് എത്രമാത്രം പ്രാധാനമുണ്ടെന്നു ഊന്നിപ്പറയേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് അഞ്ച് ട്രില്യണ്‍ ടോളര്‍ സ സമ്പദ് വ്യവസ്ഥ വേണം. പക്ഷേ, ജുഡീഷ്യറി പൊളിഞ്ഞുവീഴാറായിരിക്കുന്നു- ജസ്റ്റീസ് ഗൊഗോയി പറഞ്ഞു.
നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനു മാര്‍ഗരേഖ കൊണ്ടുവരണം. വിധി വരാന്‍ വൈകുമെന്നതിനാലാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രയ്ക്കെതിരേ താന്‍ കോടതിയെ സമീപിക്കാത്തതെന്നും ജസ്റ്റീസ് ഗൊഗോയി പറഞ്ഞു.രാജ്യത്തെ കീഴ് കോടതികളില്‍ മാത്രം നാല് കോടിയോളം കേസുകള്‍ കെട്ടികിടക്കുന്നുണ്ട്.
ഹൈക്കോടതികളില്‍ 44 ലക്ഷവും സുപ്രീം കോടതിയില്‍ 7000ത്തോളം കേസുകളും തീര്‍പ്പുണ്ടാക്കാനായി കാത്തിരിക്കുന്നു. ആവശ്യമുള്ള ജഡ്ജിമാരെ നിയമിക്കുന്നില്ല. ഡല്‍ഹി ഹൈക്കോടതിയില്‍ 62 ജഡ്ജിമാരാണ് വേണ്ടതെങ്കില്‍ 32 ജഡ്ജിമാര്‍ മാത്രമാണ് അവിടെയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.