തിരുവനന്തപുരം: ഒന്നരലക്ഷം മത്സ്യത്തൊഴിലാളികൾക്കു 2000 രൂപ വീതം സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കയർ, ലോട്ടറി, തയ്യൽ, ആഭരണ, ഈറ്റ തൊഴിലാളികൾക്കു 1000 രൂപ വീതമാണു സഹായം.
റബർ ടാപ്പിങ്ങിന് മുന്നോടിയായി റെയിൻ ഗാർഡിങ് നടത്താൻ അനുമതി നൽകും. ഒരു വിഭാഗം തൊഴിലാളികളെ വച്ച് ടാപ്പിങ്ങിന് അനുമതി നൽകുന്നത് പരിഗണനയിലാണ്. നഗരസഭകളിലെ ശുചീകരണത്തൊഴിലാളികളെ തടയരുത്. അവർക്ക് പാസ് നൽകണം. വടക്കൻ കേരളത്തിൽ ബീഡിമേഖലയിലെ ഔട്ട് വർക്ക് സംവിധാനം തുടരാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.