കൊറോണ വ്യാപനം; ഇ​ത്ത​വ​ണ​ത്തെ ര​ഞ്ജി ട്രോ​ഫി മ​ത്സ​ര​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ചു

മും​ബൈ: രാജ്യത്തെ കൊറോണ വ്യാപനത്തെ തു​ട​ര്‍​ന്നു ഇ​ത്ത​വ​ണ​ത്തെ ര​ഞ്ജി ട്രോ​ഫി മ​ത്സ​ര​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ചു. എ​ന്നാ​ല്‍ ര​ഞ്ജി ട്രോ​ഫി​യി​ലൂ​ടെ ക​ളി​ക്കാ​ര്‍​ക്ക് ല​ഭി​ക്കേ​ണ്ട മാ​ച്ച്‌ ഫീ ​ന​ല്‍​കു​മെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ചു. 87 വ​ര്‍​ഷ​ത്തെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ര​ഞ്ജി ട്രോ​ഫി ഉ​പേ​ക്ഷി​ക്കു​ന്ന​ത്.എ​ന്നാ​ല്‍ പ​രി​മി​ത ഓ​വ​ര്‍ ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റു​ക​ള്‍​ക്ക് മാ​റ്റ​മു​ണ്ടാ​കി​ല്ല.

മാ​ര്‍​ച്ച്‌ അ​വ​സാ​നം ഐ​പി​എ​ല്‍ മ​ല്‍​സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണു തീ​രു​മാ​നം. വി​വി​ധ സം​സ്ഥാ​ന അ​സോ​സി​യേ​ഷ​നു​ക​ളു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള‍ും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത്ത​വ​ണ​ത്തെ ടൂ​ര്‍​ണ​മെ​ന്‍റ് ഉ​പേ​ക്ഷി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ ​അ​റി​യി​ച്ചു.

കൊറോണ നിയന്ത്രണങ്ങള്‍ മൂലം രണ്ട് ഘട്ടങ്ങളായി രഞ്ജി ട്രോഫി നടത്തുകയെന്നതായിരുന്നു ബിസിസി ഐക്ക് മുന്നിലുണ്ടായിരുന്ന വഴി. എന്നാല്‍ ഇതിന് ചെലവ് കൂടുതലാകുമെന്നതിനാലാണ് മത്സരം ഉപേക്ഷിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.