കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹർജി പിൻവലിച്ചു. ഇഡിയുടെ കുറ്റപത്രം ചോദ്യം ചെയ്തായിരുന്നു ഹർജി. കള്ളപ്പണക്കേസിൽ ഹൈക്കോടതി ജാമ്യമനുവദിച്ച പശ്ചാത്തലത്തിലാണ് ഹർജി പിൻവലിച്ചത്. ആവശ്യമെങ്കിൽ ഭാവിയിൽ ഹർജി നൽകുമെന്ന് ശിവശങ്കർ അറിയിച്ചു. ഇക്കാര്യം കോടതി അനുവദിച്ചു.
ഇഡിയുടെ കുറ്റപത്രം അപൂർണമാണെന്നും, സ്വഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നുമായിരുന്നു ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും ശിവശങ്കര്‍ ഹർജിയില്‍ വാദിച്ചിരുന്നു. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരുന്നു ഹർജി നൽകിയത്.