ലണ്ടൻ: കൊറോണ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിലയിൽ കാര്യമായ പുരോഗതി. എന്നാൽ എപ്പോഴും ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണെന്ന് അധികൃതർ അറിയിച്ചു. കൊറോണ പരിശോധനഫലം പോസിറ്റീവായതിനെ തുടർന്ന് ഞായറാഴ്ചയാണ് ബോറിസ് ജോൺസണെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രിട്ടണിലെ സെന്റ്. തോമസ് ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയത്. കൊറോണയുടെ ചില ലക്ഷണങ്ങളെ തുടർന്ന് തുടക്കം ഔദ്യോഗികവസതിയിൽ സ്വയം നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.