ന്യൂഡെൽഹി: രാജ്യത്ത് ചികിത്സയിലുള്ള കൊറോണ രോഗികളുടെ എണ്ണം തുടർച്ചയായി കുറയുമ്പോഴും ചികിത്സയിലുള്ളവരുടെ 65 ശതമാനവും രണ്ട് സംസ്ഥാനങ്ങളിൽ നിന്ന്. ആകെ രോഗികളിൽ 39.7% കേരളത്തിലും, 25% മഹാരാഷ്ട്രയിലും ആണ്.
എട്ടു മാസത്തെ ഏറ്റവും കുറഞ്ഞ മരണസംഖ്യയായ 131 കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രേഖപ്പെടുത്തി . ഇന്ത്യയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം തുടർച്ചയായി കുറയുന്ന പ്രവണത തുടരുന്നു.1.84 ലക്ഷം (1,84,182)പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 1.73% മാത്രമാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി 13,298 പേരാണ് രോഗ മുക്തരായത്.13,203 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ എട്ട് മാസത്തെ ഏറ്റവും കുറഞ്ഞ മരണനിരക്ക്ആയ 131 ആണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. ഇതില്‍ 80.15% വും എട്ട് സംസ്ഥാനങ്ങൾ/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്- 45 പേർ. കേരളത്തിൽ 20 പേരും ഡെൽഹിയിൽ 9 പേരും മരിച്ചു.
ആകെ രോഗമുക്തരുടെ എണ്ണം 1.03 കോടി (1,03,30,084) ആയി ഉയർന്നു. 96.83%ആണ് രോഗമുക്തി നിരക്ക്. ചികിത്സയിൽ ഉള്ളവരുടെയും ആകെ രോഗബാധിതരുടെയും എണ്ണം തമ്മിലുള്ള അന്തരം വർധിച്ച് 1,01,45,902 ആയി.
ഇന്നു രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 16,15,504 ഗുണഭോക്താക്കൾ രാജ്യമെമ്പാടും നടത്തിവരുന്ന വാക്സിനേഷൻ പ്രക്രിയയിലൂടെ വാക്സിൻ സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 694 സെഷനുകളിലായി 33,303പേർ വാക്സിൻ സ്വീകരിച്ചു. ഇതുവരെ 28,614 സെഷനുകൾ നടന്നു.