ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ജനുവരി 26 ന് ഡെല്‍ഹിയില്‍ പ്രവേശിക്കാമെങ്കിലും റിപ്പബ്ലിക് ദിന പരേഡിനെ തടസപ്പെടുത്തരുതെന്ന് പോലീസ്. റാലി നടത്തേണ്ട പാത നിര്‍ണയിച്ചിട്ടുണ്ട്. എന്നാല്‍ ട്രാക്ടറുകളുടെ എണ്ണം ഇതുവരെ തീരുമാനിച്ചിട്ടില്ല. റിപ്പബ്ലിക് ദിന പരിപാടി അവസാനിച്ച ശേഷം രാവിലെ 11.30 ഓടെ ട്രാക്ടര്‍ റാലി ആരംഭിക്കും.
ഡെല്‍ഹിയിലേക്ക് ട്രാക്ടര്‍ റാലിയായി ഏതാനും കിലോമീറ്റര്‍ പ്രവേശനം അനുവദിക്കും. അതിനു ശേഷം മടങ്ങിപ്പോകണമെന്നും ഡെല്‍ഹി പോലീസ് പറയുന്നു.രണ്ട് വട്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് പ്രതിഷേധക്കാര്‍ക്ക് ഡെല്‍ഹിയിലേക്ക് കടക്കാന്‍ പോലീസ് അനുമതി നല്‍കിയത്.
സമാധാനപരമായി റാലി നടത്തുമെന്ന കര്‍ഷക സംഘടനകളുടെ ഉറപ്പിലാണ് അനുമതി. രണ്ടു മാസത്തോളമായി ഡല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഉപവഴികളിലൂടെയാണ് ഡെല്‍ഹിയില്‍ പ്രവേശിക്കാന്‍ അനമുതി നല്‍കിയിട്ടുള്ളത്.