കാസർകോട്: നഗരത്തിൽ സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ച് നാട്ടുകാർ മർദിച്ചയാൾ മരിച്ചു. മർദനമാണോ മരണകാരണമെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് പൊലീസ് പറഞ്ഞു.ചെമ്മനാട് സ്വദേശി റഫീഖ്(49) ആണ് മരിച്ചത്.പോസ്റ്റ്മാർട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാവുയെന്നും പൊലീസ് അറിയിച്ചു.
സ്ത്രീയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. പുതിയ ബസ് സ്റ്റാൻഡ് പരിസരം വരെ ഇയാൾ ഓടി എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ മർദനം തന്നെയാണോ മരണകാരണമെന്ന് പറയാനാകില്ലെന്ന് പൊലീസ് പറഞ്ഞു.
കാസർകോട് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ഉടൻ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. മരിച്ചയാൾ ശല്യപ്പെടുത്തിയെന്ന് പറയുന്ന യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.