മസ്കറ്റ്: ഒമാനില്‍ ഇലക്ട്രോണിക് തട്ടിപ്പുകള്‍ നടത്തിയ ആറ് പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ബാങ്ക് ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങള്‍ വഴിവിട്ട മാര്‍ഗങ്ങളിലൂടെ ശേഖരിച്ച് അതില്‍ നിന്ന് പണം കവരുന്നതായിരുന്നു സംഘത്തിന്റെ രീതി.
ബാങ്ക് കാര്‍ഡുകള്‍ ബ്ലോക്കായെന്ന് കാണിച്ച് ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് എംഎസ്എസ് അയച്ചാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. ഒരു നമ്പറിലേക്ക് വിളിച്ച് വിവരങ്ങള്‍ നല്കിയാല് മാത്രമേ കാര്‍ഡ് തുടര്‍ന്ന് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് മേസേജുകളുടെ ഉള്ളടക്കം. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളുപയോഗിച്ചായിരുന്നു പണം തട്ടിയിരുന്നത്.