Home State കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി

0

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. സംഭവത്തിൽ ഒരാളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. കാസർകോട് സ്വദേശി ഇർഷാദാണ് കസ്റ്റഡിയിലായത്.
ചോക്ലേറ്റിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. 10 ലക്ഷം രൂപ വിലവരുന്ന 193 ഗ്രാം സ്വർണ്ണമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു.

കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് വൻ തോതിൽ വർദ്ധിച്ച സാഹചര്യത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ നടന്നതിന് സമാനമായ രീതിയിൽ കണ്ണൂരും സിബിഐ പരിശോധന നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇതിനിടയിലാണ് വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here