മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് 31 കോടി അനുവദിക്കും

തിരുവനന്തപുരം: മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് 31 കോടി അനുവദിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പച്ചക്കറി, കിഴങ്ങുവർഗ്ഗവിളകളുടെ വികസനത്തിന് 80 കോടി അനുവദിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. നാളീകേര കൃഷിക്ക് 75 കോടി നൽകും. കോഫി വൈൻഡിങ് വിഷ്യൻ സ്ഥാപിക്കാൻ കുടുംബശ്രീക്ക് 20 കോടി നൽകും. വയനാട്ടിലെ കാപ്പി കർഷകർക്ക് ബ്രാൻഡഡ് കാപ്പി കുരുവിന് തറവില കിലോ 90 രൂപ അനുവദിക്കും.

വൻകിട ജലസേചന പദ്ധതിക്ക് 40 കോടി. ചെറുകിട ജലസേചന പദ്ധതിക്ക് 168 കോടി. മൃഗപരിപാലനത്തിന് 385 കോടി. ഡയറി വകുപ്പിന് 96 കോടി. ശുചിത്വ കേരളത്തിന് 57 കോടി. കിലക്ക് 30 കോടി എന്നിങ്ങനെ തുക അനുവദിക്കുമെന്നും ബജറ്റിൽ പറയുന്നു.