ന്യൂഡെൽഹി: രാജ്യത്ത് വിദേശസഹായം കൈപ്പറ്റാൻ അനുമതിയുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കാനുള്ള സമയം നീട്ടി. സാമ്പത്തിക വർഷം തുടങ്ങും മുമ്പ് പുതുക്കേണ്ട സമയം മെയ് മാസം 31-ാം തിയതി വരെയാണ് നീട്ടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എസ്.സി.ആർ.എ രജിസ്‌ട്രേഷൻ കാലാവധിയുടെ സമയം പുതുക്കിയത്.
എസ്.സി.ആർ.എ യുടെ വകുപ്പ് 12(6) പ്രകാരം ഇനി മുതൽ വിദേശ കറൻസിവഴി സാമ്പത്തിക സഹായം സ്വീകരിക്കാൻ ലൈസൻസ് കാലാവധി അഞ്ചുവർഷമാക്കുന്ന നിർദ്ദേശവും ആഭ്യന്തര വകുപ്പ് നൽകിയിട്ടുണ്ട്. അതുപോലെ തന്നെ വിദേശ നാണയ വിനിമയ ചട്ടം ലംഘിക്കുന്നതിന് നൽകുന്ന ശിക്ഷ കർശനമാക്കണമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചിരിക്കുകയാണ്.